ADVERTISEMENT

മലപ്പുറം∙ മലയാളികള്‍ ഒന്നായി ആവശ്യപ്പെട്ടത് മില്‍മ കേട്ടു. പ്രതിഷേധത്തിന് ഒടുവില്‍ മധുരമായി തന്നെ മില്‍മ കടംവീട്ടി.  മലപ്പുറത്തെ നാലാം ക്ലാസുകാരൻ ഫായിസിന് റോയൽറ്റിയും സമ്മാനങ്ങളുമായി മിൽമയെത്തി. പതിനായിരം രൂപയും 14,000 രൂപയുടെ ആൻഡ്രോയിഡ് ടിവിയും മിൽമയുടെ എല്ലാ ഉൽപന്നങ്ങളുമാണ് ഫായിസിന്‍റെ വീട്ടിലെത്തി കൈമാറിയത്. സമ്മാനമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹത്തിനും നൽകുമെന്ന് ഫായിസും കുടുംബവും പറഞ്ഞു. 

‘ചെലോൽത് ശരിയാവും ചെലോൽത് ശരിയാവൂല്ല..’ എന്ന് തുടങ്ങുന്ന ഫായിസിന്‍റെ വാചകം പരസ്യവാചകമാക്കിയ മില്‍മയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. കടലാസ് പൂവ് നിര്‍മിച്ചു വൈറലായ ഫായിസ് എന്ന കുട്ടിയുടെ വാചകമാണ് കടപ്പാട് പോലും പറയാതെ മലബാർ മിൽമ പരസ്യവാചകമാക്കിയത്. ഇതോടെ പോസ്റ്റിന് താഴെ കമന്റുമായി ഒട്ടേറെ പേരെത്തി. 

ഫായിസിന്റെ വാചകവും ആശയവും പണം കൊടുത്ത് വാങ്ങണം എന്നായി ഒരു വിഭാഗം. ആ കുട്ടിക്ക് അംഗീകൃത മാനദണ്ഡങ്ങൾ അനുസരിച്ചുള്ള റോയൽറ്റി മിൽമ കൊടുക്കണമെന്നും ഒരു സർട്ടിഫിക്കറ്റും രണ്ട് സിപ്പപ്പും ഒരു ഐസ്ക്രീമും ആയി അത് ഒതുങ്ങരുതെന്നും ആവശ്യമുയര്‍ന്നു. ഇന്ന് രാവിലെയാണ് സമ്മാനങ്ങളുമായി അധികൃതര്‍ വീട്ടിലെത്തിയത്.  

English Summary:  Kondotty’s little Muhammad Fayis gets it right

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com