പ്രസവവാർഡിൽ കൂട്ടിരിപ്പുകാരിക്കും കോവിഡ്; ഡോക്ടർമാരടക്കം 130 പേർ നിരീക്ഷണത്തിൽ
Mail This Article
കോട്ടയം∙ മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ രോഗികളുടെ എണ്ണം ഉയരുന്നു. കൂട്ടിരിപ്പുകാരിക്കും രോഗം സ്ഥിരീകരിച്ചതോടെ ഗൈനക്കോളജി വിഭാഗത്തിലെ രോഗബാധിതരുടെ എണ്ണം പതിമൂന്നായി. 55 ഡോക്ടർമാർ ഉൾപ്പെടെ 130 ആരോഗ്യപ്രവർത്തകരാണു നിരീക്ഷണത്തിലുള്ളത്.
അതിനിടെ, ഏറ്റുമാനൂരില്‍ കോവിഡ് സ്ഥിരീകരിച്ച 38 പേരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റും. 27 പേരെ മുട്ടമ്പലത്തെ സിഎഫ്എൽടിസിയിലേക്ക് മാറ്റും, മറ്റുള്ളവരെ കുറിച്ചിയിലേക്കുമാണ് മാറ്റുന്നത്. രോഗികളെ ആശുപത്രിയിലേക്ക് മാറ്റിയില്ലെന്ന് ആരോപണം ഉയർന്നിരുന്നു. നിലവിൽ പച്ചക്കറിച്ചന്തയിലെ താല്‍ക്കാലിക താമസസ്ഥലത്താണ് രോഗബാധിതര്‍ കഴിയുന്നത്. ആശുപത്രിയില്‍ സ്ഥലമില്ലാത്തതിനാല്‍ മാറ്റാനാവില്ലെന്നായിരുന്നു അധികൃതരുടെ വിശദീകരണം.
പരിയാരം മെഡിക്കല്‍ കോളജില്‍ ജനറൽ വാർഡിലെ പത്തിൽ എട്ട് രോഗികൾക്കും മൂന്ന് കൂട്ടിരിപ്പുകാർക്കും റാപ്പിഡ് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജനറൽ വാർഡ് കോവിഡ് വാർഡാക്കി. കൂടുതൽ പേർക്ക് രോഗമുണ്ടാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.
English Summary: Kottayam Medical College Gynaecology dept placed under restrictions