‘സ്വകാര്യ’ കോവിഡ് ചികിത്സയ്ക്ക് ആശുപത്രികൾ നിശ്ചയിക്കുന്ന നിരക്ക്; റഫർ ചെയ്താൽ സർക്കാർ നിരക്ക്
Mail This Article
തിരുവനന്തപുരം∙ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സയ്ക്ക് സർക്കാർ ഇൻഷുറൻസ് ഇല്ലാത്തവർ ആശുപത്രികൾ നിശ്ചയിക്കുന്ന നിരക്ക് നൽകണമെന്ന് സർക്കാർ നിർദേശം. ഇതോടെ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവരിൽനിന്ന് സ്വകാര്യ ആശുപത്രികൾക്ക് പരിധിയിൽ കവിഞ്ഞ നിരക്ക് ഈടാക്കാനാകും.
സർക്കാർ റഫർ ചെയ്യുന്നവർക്കും കാസ്പ് ഉള്ളവർക്കും സൗജന്യമാണ്. കോവിഡ് കവച്, കോവിഡ് രക്ഷാ ഇൻഷുറൻസ് ഉള്ളവർക്ക് ബന്ധപ്പെട്ട ആശുപത്രികളിൽ സൗജന്യം ലഭിക്കും. സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിക്കരുതെന്നും സർക്കാർ പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നു.
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് കീഴിലുള്ള എം പാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലെയും സർക്കാർ സംവിധാനത്തിൽനിന്നു ചികിത്സയ്ക്കായി റഫർ ചെയ്യുന്ന സ്വകാര്യ ആശുപത്രികളിലെയും കോവിഡ് ചികിത്സാ നിരക്കുകൾ നിശ്ചയിച്ച് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. സ്റ്റേറ്റ് ഹെൽത്ത് ഏജൻസി പുറത്തിറക്കിയ മാർഗരേഖ പ്രകാരം, കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളെയാണ് പദ്ധതിയിൽ അംഗങ്ങളാക്കുന്നത്.
ജനറൽ വാർഡ് 2300 രൂപ, ഐസിയു 6500 രൂപസ ഐസിയു വെന്റിലേറ്റർ ഉപയോഗിക്കുകയാണെങ്കിൽ 11,500 രൂപ എന്നിങ്ങനെയാണ് നിശ്ചയിക്കപ്പെട്ട പ്രതിദിന നിരക്കുകൾ. ഇതിനുപുറമേ പിപിഇ കിറ്റിനുള്ള ചാർജും ഈടാക്കാവുന്നതാണ്.
English Summary: Guidelines for Covid Treatment in Private Hospitals