വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് പണിയാന്‍ അനുമതി നൽകിയതാര്? ചോദ്യവുമായി എംഎല്‍എ
Mail This Article
×
തൃശൂർ ∙ യുണിടാക്കിന് വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് പണിയാനുള്ള അനുമതി നൽകിയത് ആരാണെന്ന ചോദ്യവുമായി അനിൽ അക്കര എംഎൽഎ. വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട ഉപകരാർ ഉണ്ടെങ്കിൽ അത് സർക്കാർ പുറത്തു വിടണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ക്രമക്കേടുകളിലെ 100 ശതമാനം ഉത്തരവാദിത്തം മന്ത്രി എ.സി.മൊയ്തീനാണെന്നും എംഎല്‍എ ആരോപിച്ചു.
ഇതിനിടെ വിവാദ ലൈഫ് മിഷൻ പദ്ധതിക്കായി ധാരണാപത്രം തയാറാക്കിയത് റെഡ് ക്രസന്‍റ് തന്നെയെന്ന് വ്യക്തമായി. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ലൈഫ്മിഷൻ സിഇഒയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാവുന്നത്. കരാർ ഒപ്പിട്ടതു തിടുക്കത്തിലാണെന്നും കത്ത് വ്യക്തമാക്കുന്നു.
English Summary: Anil Akkara MLA Slams Kerala Government
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.