‘സ്വകാര്യവൽക്കരണം വേണ്ടെങ്കില്‍ ലേലത്തില്‍ പങ്കെടുത്തതെന്തിന്?; കൈമാറാൻ സ്റ്റേയില്ല’
Mail This Article
ന്യൂഡൽഹി ∙ തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്കു നൽകുന്നതിന് നിലവിൽ സ്റ്റേയില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. കരാർ റദ്ദാക്കപ്പെട്ടാൽ സ്വകാര്യ കമ്പനിക്ക് പണം തിരികെ നൽകേണ്ടി വരും. സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് വ്യോമയാന മന്ത്രിയുടെ വിശദീകരണം.
സ്വകാര്യവൽക്കരണത്തിന് എതിരായിരുന്നെങ്കിൽ കേരള സർക്കാർ എന്തിനാണ് ലേലത്തിൽ പങ്കെടുത്തത്? 50 വർഷം കഴിഞ്ഞാൽ നടത്തിപ്പ് അവകാശം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് തന്നെ തിരികെ കിട്ടും. നടത്തിപ്പ് സ്വകാര്യകമ്പനിയെ ഏൽപ്പിച്ചാലും വിമാനത്താവളത്തിലെ കസ്റ്റംസ്, സുരക്ഷ, ഇമിഗ്രേഷൻ, എടിസി തുടങ്ങിയ നിർണായക ചുമതലകൾ സർക്കാരിന് തന്നെയായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
English Summary: Civil aviation minister slams Kerala government on TVM airport row