ADVERTISEMENT

ന്യൂഡൽഹി ∙ റഫാൽ യുദ്ധവിമാന ഇടപാടിൽ കേന്ദ്ര സർക്കാരിനെതിരെ ആരോപണവുമായി രാഹുൽ ഗാന്ധി വീണ്ടും. ഫ്ര‍‍ഞ്ച് വിമാന നിർമാണ കമ്പനിയായ ഡാസോ ഏവിയേഷനിൽനിന്ന് റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങിയതിൽ അഴിമതിയും തെറ്റായ നടപടികളും ഉണ്ടായെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഖജനാവിൽ നിന്നുള്ള പണമാണ് മോഷ്ടിക്കപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു. മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ കൂടി ഉദ്ധരിച്ച് ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ ആരോപണം. ‘റഫാലിൽ ഇന്ത്യൻ ഖജനാവിൽ നിന്നുള്ള പണമാണ് മോഷ്ടിക്കപ്പെട്ടത്. സത്യം ഏകമാണ്, പാതകൾ ‌പലതും – മഹാത്മാ ഗാന്ധി’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

36 റഫാൽ യുദ്ധ വിമാനങ്ങൾക്കായി 59,000 കോടി രൂപയുടെ കരാറാണ് 2016 സെപ്റ്റംബർ 23ന് ഇന്ത്യ ഒപ്പിട്ടത്. ഇതിൽ അഞ്ച് വിമാനങ്ങൾ കഴിഞ്ഞ മാസം ഇന്ത്യയിൽ എത്തിയിരുന്നു.

English Summary: Money was stolen from Indian exchequer: Rahul Gandhi attacks Centre over Rafale deal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com