മുൻ സുപ്രീം കോടതി ജഡ്ജി ഡോ. ജസ്റ്റിസ് എ.ആർ. ലക്ഷ്മണൻ അന്തരിച്ചു
Mail This Article
×
ന്യൂഡൽഹി∙ സുപ്രീം കോടതി മുൻ ജഡ്ജിയും ലോ കമ്മിഷൻ മുൻ ചെയർമാനുമായ ഡോ. ജസ്റ്റിസ് എ.ആർ.ലക്ഷ്മണൻ (78) അന്തരിച്ചു. 2002ലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനാകുന്നത്. അതിനുമുൻപ് മദ്രാസ് ഹൈക്കോടതിയിലും കേരള ഹൈക്കോടതിയിലും ജഡ്ജിയായി സേവനമനുഷ്ഠിച്ചിരുന്നു. 2000ൽ രാജസ്ഥാൻ ഹൈക്കോടതിയിലും 2001ൽ ആന്ധ്ര ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചു. 2007ലാണ് വിരമിച്ചത്.
English Summary: Dr. A R Lakshmanan, Former Supreme Court Judge, Passes Away
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.