ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസിനുള്ളിൽ ഒരു വിഭാഗം നേതാക്കൾ തന്നെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുമ്പോഴും അതൊന്നും കൂസാതെ ഭരണപക്ഷത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ശശി തരൂർ എംപി. ‌തന്റ‌േതായ ശൈലിയിലൂടെ ബിജെപിയുടെ ഭരണവീഴ്ചകൾ നർമത്തോടെ അദ്ദേഹം തുറന്നുകാട്ടുന്നു. തരൂർ സമൂഹമാധ്യമത്തിൽ പങ്കുവച്ച കാർട്ടൂണും തലക്കെട്ടും പെട്ടെന്നുതന്നെ ചർച്ചയായി.

കോവിഡ് ദൈവനിശ്ചയമാണെന്നും അതു സാമ്പത്തിക  ഞെരുക്കത്തിന് കാരണമായേക്കാമെന്നുമുള്ള ധനമന്ത്രി നിർമല സീതാരാമന്റെ വാക്കുകളെ പരിഹസിച്ചാണു തരൂരിന്റെ പോസ്റ്റ്. ‘ഇത്തവണ നെഹ്റുവിനെ ഒഴിവാക്കിയതിനു നന്ദി’ എന്ന കുറിപ്പോടെയാണ് അദ്ദേഹം കാർട്ടൂൺ പങ്കിട്ടിരിക്കുന്നത്. നോട്ടുനിരോധനവും ജിഎസ്ടി നടപ്പാക്കിയതിലെ വീഴ്ചകളും കോവിഡും ഉൾപ്പെടുന്നതാണ് കാർട്ടൂൺ.

English Summary: Shashi Tharoor trolled Nirmala Sitharaman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com