ADVERTISEMENT

കൊച്ചി∙ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ പേരുണ്ടായിട്ടും ജോലി കിട്ടാതെ വന്നതോടെ ജീവനൊടുക്കിയ അനു കേരളത്തിന്റെ വേദനയാവുകയാണ്. എന്നാൽ അതേസമയം അനുവിന്റെ മരണത്തെ പോലും അപഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രശ്മി ആർ.നായർ. ഫെയ്സ്ബുക്ക് പേജിൽ അവർ പങ്കുവച്ച കുറിപ്പ് അധികം വൈകാതെ ടൈംലൈനില്‍ നിന്ന് അപ്രത്യക്ഷമായി.

‘28 വയസ്സായിട്ടും പണിക്കൊന്നും പോകാതെ പിഎസ്‌സി റാങ്ക് ലിസ്റ്റും നോക്കി ഇരിക്കുന്നവരൊക്കെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നാണ് എന്റെ ഒരിത്. ഒന്നാമതെ ഭൂമിയിൽ ഓക്സിജൻ കുറവാണ്. വെറുതേ എന്തിനാണ് പാഴാക്കുന്നത്.’– ഇതായിരുന്നു രശ്മി ഫെയ്സ്ബുക്കിൽ കുറിച്ചത്. ഇതിന് താഴെ കടുത്ത വിമർശനവുമായി നിരവധി പേർ എത്തി

അതിനൊപ്പം ഇതിനെ അംഗീകരിച്ചും സ്മൈലിയുമായി ഒരുവിഭാഗം എത്തി എന്നുള്ളതും ശ്രദ്ധേയം. ട്രോളുകളിലും നിറഞ്ഞതോടെ ഇപ്പോൾ പോസ്റ്റ് ഫെയ്സ്ബുക്കിൽ നിന്ന് അപ്രത്യക്ഷമായെങ്കിലും ഡിലീറ്റ് ചെയ്തതല്ലെന്ന വിശദീകരണവുമായി രശ്മി രംഗത്തെത്തി. മാസ് റിപ്പോര്‍ട്ടിങ്ങിലൂടെയാണ് പോസ്റ്റ് അപ്രത്യക്ഷമായത്. അഭിപ്രായം വ്യക്തിപരമാണെന്നും അവര്‍ വിശദീകരിച്ചു.

English Summary: Resmi Nair FB Post Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com