‘തന്റേടമുണ്ടെങ്കില്‍ തെളിയിക്കണം’: ജയരാജനെ വെല്ലുവിളിച്ച് അടൂർ പ്രകാശ്
Mail This Article
കൊച്ചി∙ വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ് പ്രതികള്‍ തന്നെ വിളിച്ചെന്ന ആരോപണം തെളിയിക്കാന്‍ മന്ത്രി ഇ.പി ജയരാജനെ വെല്ലുവിളിച്ച് അടൂര്‍ പ്രകാശ് എംപി. തന്റേടമുണ്ടെങ്കില്‍ ആരോപണത്തിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കണമെന്ന് അടൂർ പ്രകാശ് പറഞ്ഞു.
അതേസമയം, സിപിഎം എംഎല്‍എയുടെ മകനെതിരെ ആരോപണവുമായി അടൂര്‍ പ്രകാശ് എംപി രംഗത്തെത്തി. വാമനപുരം എംഎല്‍എ ഡി.കെ. മുരളിയുടെ മകനെതിരെയാണ് കോണ്‍ഗ്രസ് നേതാവിന്‍റെ ആരോപണം. 2019ല്‍ വേങ്ങമല ഉത്സവത്തിനിടെ എംഎല്‍എയുടെ മകന്‍ ഉള്‍പ്പെട്ട തര്‍ക്കമുണ്ടായി. പിന്നീടുണ്ടായ സംഘര്‍ഷങ്ങള്‍ ഇരട്ടക്കൊലയിലേക്കു നയിച്ചുവെന്നും അടൂര്‍ പ്രകാശ് എംപി ആരോപിച്ചു. തര്‍ക്കമെന്തെന്ന് പറയാന്‍ തന്‍റെ മാന്യത അനുവദിക്കുന്നില്ലെന്നും അദ്ദേഹം മനോരമ ന്യൂസ് കൗണ്ടര്‍പോയിന്‍റില്‍ വെളിപ്പെടുത്തി.
മകനുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് ഇരട്ടക്കൊലയുമായി ബന്ധമില്ലെന്ന് ഡി.കെ.മുരളി പിന്നാലെ ചര്‍ച്ചയിലെത്തി വിശദീകരിച്ചു. മകനുമായുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ കേസോ നടപടികളോ ഉണ്ടായിട്ടില്ല. അടൂര്‍ പ്രകാശിന്റെ ശ്രമം സ്വന്തം ഉത്തരവാദിത്തം മറച്ചുവയ്ക്കാനെന്നും ഡി.കെ.മുരളി പറഞ്ഞു.
English Summary : Congress MP Adoor Prakash against EP Jayarajan and DK Murali