അനിൽ അക്കര സാത്താന്റെ സന്തതിയെന്ന് ബേബി ജോൺ; കണ്ണാടി നോക്കാൻ മറുപടി
Mail This Article
തൃശൂർ∙ വടക്കാഞ്ചേരി ഫ്ലാറ്റ് വിവാദത്തിൽ സിപിഎം നടത്തിയ സത്യഗ്രഹത്തിൽ അനിൽ അക്കര എംഎൽഎയ്ക്ക് രൂക്ഷ വിമർശനം. അനിൽ അക്കര സാത്താന്റെ സന്തതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ പറഞ്ഞു. സ്വന്തം മുഖം കണ്ണാടിയിൽ നോക്കണമെന്ന് അനിൽ അക്കര മറുപടി നൽകി.
വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണം മുടക്കുന്നത് സ്ഥലം എംഎൽഎയായ അനിൽ അക്കരയാണെന്ന് സിപിഎം ആരോപിച്ചു. ഇക്കാര്യം വിശദീകരിക്കാനാണ് സിപിഎം സത്യഗ്രഹം സംഘടിപ്പിച്ചത്. സ്വപ്നയ്ക്ക് ഒരു കോടി കിട്ടിയെങ്കിൽ തനിക്കും കിട്ടണ്ടേയെന്നാണ് എംഎൽഎയുടെ ചിന്തയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ബേബി ജോൺ പറഞ്ഞു. പദ്ധതിയിൽ നിന്ന് കമ്മിഷൻ ലഭിക്കാത്തതാണ് അനിൽ അക്കരയെ പ്രകോപിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തന്റെ മുഖത്തിന് ജീസസിന്റേതാണോ സാത്താന്റേതാണോ എന്ന് ജനം തീരുമാനിക്കട്ടേയെന്ന് അനിൽ അക്കര പ്രതികരിച്ചു.
English Summary: Rift between Anil Akkara MLA and CPM