ADVERTISEMENT

തിരുവനന്തപുരം∙ വെഞ്ഞാറമൂട് വഴി കടന്നുപോകുകയായിരുന്ന രമ്യാ ഹരിദാസ് എംപിക്കു നേരെ കരിങ്കൊടി കാണിച്ചു. വാഹനം തടഞ്ഞു നിർത്തുകയും ബോണറ്റിൽ അടിക്കുകയും ചെയ്തുവെന്ന് എംപി പറഞ്ഞു. ഉടൻ തന്നെ പൊലീസെത്തി പ്രതിഷേധക്കാരെ നീക്കി.

സംഭവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ഏരിയാ സെക്രട്ടറി അഖിലിനെ പൊലീസ് അറസ്റ്റു ചെയ്തു. എംപിയുടെ വാഹനം കടന്നു വരുന്നതിനിടെ വെഞ്ഞാറമൂട്ടിൽ ധർണ നടത്തുകയായിരുന്ന പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്.

English Summary: SFI Protest Against Ramya Haridas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com