ADVERTISEMENT

മാഹി∙ ചെറിയ സ്ലാബിന് മുകളില്‍നിന്ന് നിഷ്പ്രയാസം ഇന്നോവ വളച്ചെടുത്ത ഡ്രൈവര്‍ പി.ജെ. ബിജുവാണ് ഇപ്പോൾ സൈബര്‍ ലോകത്തെ താരം. ദേശീയ മാധ്യമങ്ങൾ അടക്കം ഇത് വാർത്തയാക്കി. ബിജുവിന്റെ അസാമാന്യ ഡ്രൈവിങ് പാടവും തന്നെയാണ് വിഡിയോയിൽ‌ കാണാനാകുക. തോടിന് കുറുകെ കടക്കാൻ വച്ചിരുന്ന സ്ലാബിൽ ബിജു കാർ പാർക് ചെയ്യുകയായിരുന്നു.

ഇപ്പോഴിതാ ഇതിന് പിന്നാലെ മറ്റൊരു വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതേ സ്ഥലത്ത് തന്നെ മറ്റൊരു കാർ പാർക് ചെയ്യാനുള്ള ശ്രമം. പക്ഷേ ആ ശ്രമം പാളിപ്പോയി എന്നതാണ് സത്യം. സ്ലാബിന് കുറുകെ കുടുങ്ങിക്കിടക്കുന്ന കാറാണ് വിഡിയോയിൽ കാണുന്നത്. കൃത്യമായി പാർക് ചെയ്യാൻ ഡ്രൈവർ പരമാവധി ശ്രമിക്കുന്നുണ്ട്. ഡ്രൈവറെ പിന്തുണക്കാനും രണ്ട് പേരുണ്ട്. 

English Summary : The driver who tries to imitate ‘viral parking’ fails

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com