ADVERTISEMENT

ന്യൂഡൽഹി ∙ കുട്ടികളുടെ മാർക്കിനെ മാത്രം അടിസ്ഥാനമാക്കാത്ത പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ (എൻഇപി) പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിൽ മാർക്ക് ഷീറ്റ് വിദ്യാർഥികൾക്ക് ‘പ്രഷർ ഷീറ്റും’ കുടുംബങ്ങൾക്ക് ‘പ്രസ്റ്റീജ് ഷീറ്റും’ ആണെന്നും അതില്ലാതാക്കാനാണു വിദ്യാഭ്യാസ നയത്തിലൂടെ ലക്ഷ്യമിടുന്നതെന്നും വിദ്യാർഥികളുടെ പഠനസമ്മർദവും രക്ഷിതാക്കളുടെ മിഥ്യാഭിമാനവും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു.

നയവുമായി ബന്ധപ്പെട്ട് ഇതുവരെ മൈഗവ് പോർട്ടലിൽ 15 ലക്ഷം നിർദേശങ്ങളാണു കിട്ടിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ ‘സ്കൂൾ എജ്യുക്കേഷൻ കോൺക്ലേവിൽ’ സംസാരിക്കുകയായിരുന്നു മോദി.

‘ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ടു വിദ്യാർഥികൾക്കു പുതിയ കരിക്കുലം ലഭിക്കും. രാജ്യം 75–ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2022ൽ നയം പ്രാബല്യത്തിലാകും. നിലവിലെ വലിയ സിലബസ് എൻഇപി വെട്ടിച്ചുരുക്കി. കളികൾ കേന്ദ്രീകരിച്ചാകും കുട്ടികൾക്കു പഠനം. ഭാവി മുന്നിൽക്കണ്ടുള്ളതും ശാസ്ത്രീയവുമാണിത്’. – മോദി വ്യക്തമാക്കി.

English Summary: Marksheet Has Become "Pressure Sheet", New Education Policy Aims To Remove It: PM Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com