ADVERTISEMENT

തിരുവനന്തപുരം∙ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ‘മന്ത്രിപുത്രൻ’ തിരുവനന്തപുരത്ത് വിരുന്നൊരുക്കിയതായി വിവരം. പാസ്പോർട്ടിലെ പ്രശ്നം പരിഹരിച്ചതിന് 2018 ലായിരുന്നു വിരുന്നൊരുക്കിയത്. വിരുന്നിന്റെ ദൃശ്യങ്ങൾ അന്വേഷണ ഏജൻസികൾ ശേഖരിക്കുന്നുണ്ട്. മന്ത്രിപുത്രൻ ലൈഫ് മിഷനിലെ ഇടനിലക്കാരനായത് ഈ വിരുന്നിനു ശേഷമാണെന്നാണ് വിവാദം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രിപുത്രന്റെ മൊഴിയെടുക്കുന്നുണ്ട്.

മന്ത്രി ഇ.പി. ജയരാജന്റെ മകൻ സ്വപ്നയ്ക്കൊപ്പമുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര ഏജൻസി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary: Minister Son arrange party for Swapna Suresh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com