ചൈനയെ വീഴ്ത്തി, യുഎന്നിൽ വനിതകൾക്കായുള്ള കമ്മിഷനിൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും
Mail This Article
×
യുണൈറ്റഡ് നേഷൻസ്∙ വനിതകൾക്കു വേണ്ടിയുള്ള യുഎൻ കമ്മിഷൻ ഓൺ ദി സ്റ്റാറ്റസ് ഓഫ് വിമൻ (സിഎസ്‌ഡബ്ല്യു) അംഗമായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. വാശിയേറിയ മൽസരത്തിൽ ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വിജയം. യുഎൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിനു (ഇസിഒഎസ്‌ഒസി) കീഴിലുള്ളതാണ് സിഎസ്‌ഡബ്ല്യു.
ഏഷ്യ, പസഫിക് രാജ്യങ്ങൾക്കുവേണ്ടിയുള്ള വിഭാഗത്തിൽ അഫ്ഗാനിസ്ഥാൻ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളാണ് രണ്ടു സീറ്റുകളിലേക്കു മൽസരിച്ചത്. 54 അംഗങ്ങളുള്ള ഇസിഒഎസ്‌ഒസി തിങ്കളാഴ്ച നടത്തിയ വോട്ടെടുപ്പിൽ അഫ്ഗാനിസ്ഥാന് 39 വോട്ടും ഇന്ത്യയ്ക്ക് 38 വോട്ടുകളും ലഭിച്ചു.
ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിൽ സ്ഥിരാംഗമായ ചൈനയ്ക്ക് 27 വോട്ടുകളെ ലഭിച്ചുള്ളൂ.
English Summary: India beats China to win crucial election to UN commission on women
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.