ADVERTISEMENT

തൃശൂർ∙ ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഒറ്റപ്പാലം ചുനങ്ങാട് മൂർത്തിയേടം കൃഷ്ണൻ നമ്പൂതിരി (57) തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായിട്ടാണ് ഗുരുവായൂർ മേൽശാന്തിയാകുന്നത്. അപേക്ഷകരുമായി തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് കൂടിക്കാഴ്ച നടത്തിയതിൽ നിന്ന് 45 പേർ യോഗ്യത നേടി. ഇവരുടെ പേരുകൾ എഴുതി നറുക്കെടുത്താണ് മേൽശാന്തിയെ തീരുമാനിച്ചത്. ഉച്ചപ്പൂജയ്ക്കു ശേഷം ശ്രീകോവിലിനു മുന്നിൽ നമസ്കാര മണ്ഡപത്തിലായിരുന്നു ചടങ്ങ്.

പുതിയ മേൽശാന്തി 12 ദിവസത്തെ ഭജനത്തിനു ശേഷം 30ന് രാത്രി ചുമതലയേൽക്കും. ഒക്ടോബർ 1 മുതൽ 6 മാസമാണ് കാലാവധി. ക്ഷേത്രത്തിൽ താമസിച്ച് പുറപ്പെടാ ശാന്തിയായി പൂജകൾ നിർവഹിക്കും.

English Summary: Krishnan Namboothiri selected as Melsanthi of Guruvayur Sree Krishna Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com