ADVERTISEMENT

ന്യൂ‍ഡൽഹി∙ പ്രതിരോധ മേഖലയിൽ നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ പരിധി 49 ശതമാനത്തിൽനിന്ന് 74 ശതമാനമാക്കി ഉയർത്തി. ഓട്ടമാറ്റിക് റൂട്ടിനു കീഴിൽ വരുന്നവയ്ക്കാണ് പുതിയ ഇളവുകൾ. വിദേശനിക്ഷേപകരെ ആകർഷിക്കാനാണ് ഇതെന്ന് ഡിപ്പാർട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി) വ്യാഴാഴ്ച വാർത്താക്കുറിപ്പിൽ അറിയിച്ചു.

എന്നാൽ പ്രതിരോധ മേഖലയിലെ വിദേശനിക്ഷേപം ശക്തമായ പരിശോധനകൾക്കുശേഷം മാത്രമേ സ്വീകരിക്കൂ എന്നും ദേശസുരക്ഷയെ ബാധിക്കുമോയെന്ന ആശങ്ക വന്നാൽ ഏതു വിദേശനിക്ഷേപവും പുനഃപരിശോധിക്കാനുള്ള അധികാരം സർക്കാരിന്റെ കൈവശമാണെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

നിലവിലെ നയം അനുസരിച്ച് പ്രതിരോധ മേഖലയലെ വിദേശത്തുനിന്നുള്ള നിക്ഷേപം 100 ശതമാനമാക്കിയിരുന്നു. എന്നാൽ ഓട്ടമാറ്റിക് റൂട്ടിലേത് 49% ആയി നിലനിർത്തിയിരിക്കുകയായിരുന്നു. ഓട്ടമാറ്റിക് റൂട്ടിൽ ഇതിൽക്കൂടുതൽ വേണമെങ്കിൽ സർക്കാരിന്റെ അനുമതി നിർബന്ധമാക്കുകയും ചെയ്തിരുന്നു. പുതിയ ഇളവുകൾ ഫെമ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെ്നറ് ആക്ട്) നോട്ടിഫിക്കേഷൻ വന്നതിനു പിന്നാലെ പ്രാബല്യത്തിൽ വരും.

കോവിഡ് ആഘാതം ബാധിച്ച സമ്പദ്‌വ്യവസ്ഥയെ ഉയർത്തിക്കൊണ്ടുവരാൻ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ഉത്തേജന പാക്കേജ് വിശദീകരിച്ച് മേയിൽ ധനമന്ത്രി നിർമല സീതാരാമനാണ് ഓട്ടമാറ്റിക് റൂട്ടിലൂടെ പ്രതിരോധമേഖലയിലെ എഫ്ഡിഐ 74 ശതമാനമാക്കുന്നത് അറിയിച്ചത്.

2019–20 വർഷത്തെ എഫ്ഡിഐ 18% വർധിച്ച് 73.45 ബില്യൺ യുഎസ് ഡോളർ ആയിട്ടുണ്ട്. അതേസമയം, സർക്കാർ റൂട്ടിനു കീഴില്‍ വിദേശനിക്ഷേപകർ ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ അല്ലെങ്കിൽ വകുപ്പിന്റെ മുൻകൂർ അനുമതി തേടണമെന്ന നിബന്ധന വച്ചിട്ടുണ്ട്.

ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത നേടാനും ദേശീയ താൽപ്പര്യങ്ങളും സുരക്ഷയും പരമപ്രധാനമാക്കാനുമാണ് എഫ്ഡിഐ നിയമങ്ങൾ ഇളവു ചെയ്തതെന്ന് വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയൽ അറിയിച്ചു.

English Summary: Govt permits up to 74 pc FDI under automatic route in defence sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com