ADVERTISEMENT

തിരുവനന്തപുരം∙‘നിങ്ങൾ മതത്തിലേക്ക് ചുരുങ്ങുമ്പോൾ ഞങ്ങൾ മനുഷ്യരിലേക്ക് പടരും എന്ന് പറഞ്ഞത് നിങ്ങളല്ലേ.?, ആ കൊണ്ടുവന്നത് ഖുർആൻ അല്ലായിരുന്നെങ്കിൽ എന്തു പറഞ്ഞേനെ’ ജലീലിനെതിരായ പ്രതിപക്ഷ സമരത്തെ ‘ഖുര്‍ആന്‍ വിരുദ്ധ സമര’മെന്ന് വിശേഷിപ്പിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ദേശാഭിമാനി ലേഖനത്തിനെതിരെ പ്രതിപക്ഷം സൈബർ ഇടങ്ങളിലും വിമർശനം ശക്തമാക്കുന്നു. കോടിയേരിയുടെ ആരോപണത്തിന് പിന്നാലെ ട്രോളുകളും നിറയുകയാണ്.

kodiyeri-troll-1

കേരളം സമീപകാലത്ത് കണ്ട ഏറ്റവും അപകടകരമായ പൊളിറ്റിക്കൽ ക്യാംപെയിൻ എന്നാണ് ബൽറാം കോടിയേരിയുടെ വാക്കുകളെ വിശേഷിപ്പിച്ചത്. സർക്കാരിനെ ഇകഴ്ത്താൻ പ്രതിപക്ഷം ഖുർആനെ രാഷ്ട്രീയ ആയുധമാക്കുന്നെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എത്തിയത്.

ജലീലിനെതിരായ പ്രതിപക്ഷ സമരത്തെ ഖുര്‍ആന്‍ വിരുദ്ധ സമരമെന്ന് വിശേഷിപ്പിക്കുന്നതിലൂടെ മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ വീറോടെ നടത്തുന്ന പ്രക്ഷോഭത്തിന്റെ മുനയൊടിക്കാനാണ് സിപിഎം ശ്രമം.  വഖഫ് ബോർഡിന്റെ മന്ത്രിയെന്ന നിലയിൽ കെ.ടി.ജലീൽ യുഎഇ കോൺസുലേറ്റിന്റെ റമദാൻ കാല ആചാരത്തിന് അനുകൂലമായി പ്രവർത്തിച്ചത് ക്രിമിനൽ കുറ്റമാണോ എന്ന് കോടിയേരി ദേശാഭിമാനി ലേഖനത്തിൽ ചോദിച്ചത്.

English Summary: Troll against CPM state secretary Kodiyeri Balakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com