ഡല്‍ഹി ആക്രമിക്കാന്‍ വന്‍ ആസൂത്രണം; പിടിയിലായത് ഇതരസംസ്ഥാനക്കാര്‍
Mail This Article
×
കൊച്ചി∙ കേരളത്തിലെ എറണാകുളം, ബംഗാളിലെ മുർഷിദാബാദ് എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡുകളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റു ചെയ്ത 9 അൽ ഖായിദ ഭീകരരിൽ മലയാളികളില്ല. കേരളത്തിലും ബംഗാളിലുമായി 12 സ്ഥലങ്ങളിൽ പുലർച്ചെയാണ് റെയ്ഡ് നടന്നത്.
ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ വൻ ആക്രമണത്തിന് ലക്ഷ്യമിട്ടിരുന്നു. ചിലർ ഡൽഹിയിലേക്ക് പുറപ്പെടാനിരിക്കെയാണ് പിടിയിലായത്.
ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ ആക്രമിക്കാനായിരുന്നു ഭീകരരുടെ പദ്ധതിയെന്നാണു സൂചന. പുലര്‍ച്ചെ നടത്തിയ തിരച്ചിലില്‍ ആറു പേരെ ബംഗാളിലെ മുര്‍ഷിദാബാദില്‍നിന്നും മൂന്നു പേരെ കൊച്ചിയില്‍നിന്നുമാണ് അറസ്റ്റ്് ചെയ്തത്. അറസ്റ്റ് ചെയ്തവരെ ഇന്നുതന്നെ അതതു സംസ്ഥാനങ്ങളിലെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും.
English Summary: 9 Al-Qaeda terrorists arrested
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.