ADVERTISEMENT

ന്യൂഡൽഹി∙ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി റജിസ്റ്റർ ചെയ്തത് 93,337 കോവിഡ് കേസുകൾ. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 53 ലക്ഷം പിന്നിട്ടു – 53,08,015. നിലവിൽ ചികിൽസയിലുള്ളത് 10,13,964 പേരാണ്. രോഗമുക്തരായവർ 42,08,432 പേരും.

അതേസമയം, ഇന്നലെ മാത്രം ഇന്ത്യയിൽ മരിച്ചത് 1247 പേരാണ്. ഇതോടെ ആകെ മരണസംഖ്യ 85,619 ആയി ഉയർന്നു.

6,24,54,254 പേരുടെ സ്രവസാംപിളുകളാണ് രാജ്യത്ത് ഇതുവരെ പരിശോധിച്ചത്. ഇന്നലെ മാത്രം 8,81,911 സാംപിളുകളും പരിശോധിച്ചു.

ഇന്ത്യയിലെ കോവിഡ് രോഗമുക്തി നിരക്ക് 79.28 ശതമാനമായി. ലോകത്തിൽ ഏറ്റവുമധികം പേർ രോഗമുക്തരാകുന്നത് ഇന്ത്യയിലാണ്.

English Summary: India Death Toll Breaches 85,000-Mark, Over 93,000 New Cases in Last 24 Hrs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com