പൊതുരംഗത്ത് നിന്നു വിട്ട് ശോഭ സുരേന്ദ്രൻ: ആരും ഒഴിവാക്കിയില്ലെന്ന് ബിജെപി
Mail This Article
തിരുവനന്തപുരം∙ ബിജെപിയുടെ സമരമുഖങ്ങളിലെ പ്രധാനസാന്നിധ്യമായ ശോഭ സുരേന്ദ്രന് എവിടെ? ശോഭ സുരേന്ദ്രന് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നുവെന്നും അവരെ ആരും ഒഴിവാക്കിയിട്ടില്ലെന്നും ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു. ഏഴുമാസത്തിലേറെയായി ശോഭ സുരേന്ദ്രന് പൊതുരംഗത്ത് സജീവമാകാത്തിന് കാരണം അവരോട് തന്നെ ചോദിക്കണമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു.
ബിജെപിയുടെ സമരപരിപാടികളിലെയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെയും മുഖ്യസാന്നിധ്യമായിരുന്നു ശോഭ സുരേന്ദ്രന്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷപദത്തിലേക്ക് ശോഭ സുരേന്ദ്രന്റെ പേരും പറഞ്ഞുകേട്ടിരുന്നു. കെ. സുരേന്ദ്രന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി വന്നതിന് പിന്നാലെ ശോഭ പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
സംസ്ഥാന സമിതി പുനഃസംഘടിപ്പിച്ചപ്പോള്‍ ശോഭയ്ക്ക് വൈസ് പ്രസിഡന്റ് പദവിയാണ് നല്‍കിയത്. ടെലിവിഷന്‍ ചര്‍ച്ചകളിലെയും നിത്യസാന്നിധ്യമായിരുന്ന ശോഭ ഏഴുമാസമായി അതിലും പങ്കെടുക്കുന്നില്ല. എന്താണ് കാരണം. ശോഭ സുരേന്ദ്രന്റെ പ്രതികരണം തേടിയെങ്കിലും അവരെ ടെലിഫോണില്‍ ലഭിച്ചില്ല. നേരത്തേ ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പലതവണ ക്ഷണിച്ചിരുന്നെങ്കിലും അവര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.
English Summary: Where is Sobha Surendran?