ADVERTISEMENT

തിരുവനന്തപുരം∙കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകി. മറ്റു സംസ്ഥാനങ്ങൾ സന്ദർശിച്ച് മടങ്ങിവരുന്നവരും കേരളം സന്ദർശിക്കാനെത്തുന്നവരും 7 ദിവസത്തെ ക്വാറന്‍റീനിൽ പോകണം. 7–ാം ദിവസം ടെസ്റ്റ് ചെയ്തു നെഗറ്റീവായാൽ ശേഷിക്കുന്ന 7 ദിവസത്തെ ക്വാറന്റീൻ നിർബന്ധമല്ല. 

14 ദിവസത്തെ ക്വാറന്റീനാണ് ആരോഗ്യ പ്രോട്ടോകോൾ പ്രകാരം നിർദേശിക്കപ്പെടുന്നത്. ടെസ്റ്റ് നടത്താത്തവർ 14 ദിവസത്തെ ക്വാറന്റീനിൽ കഴിയണം. പൊതുമേഖലാ സ്ഥാപനങ്ങള്‍ അടക്കമുള്ള സർക്കാർ ഓഫിസുകളിൽ 100% ജീവനക്കാരും ജോലിക്കെത്തണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.

English Summary : Kerala government announces more covid 19 relaxations

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com