ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് കൂടുതൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിന്റെ ആശ്വാസത്തിലാണ് ജനങ്ങൾ. ആറു മാസങ്ങൾക്കു ശേഷം സർക്കാർ ഓഫിസുകൾ സജീവമായി. ഹോട്ടലുകളിൽ ചിലയിടങ്ങിൽ മാത്രമാണ് ഇരുന്ന് ഭക്ഷണം കഴിക്കുന്ന രീതി ആരംഭിച്ചത്. നാളുകൾക്ക് ശേഷമാണ് സർക്കാർ ഓഫിസുകൾക്ക് മുമ്പിലെ തിരക്ക് അനുഭവപ്പെടുന്നത്. സെക്രട്ടേറിയറ്റിൽ ഉൾപ്പെടെ കൂടുതൽ ജീവനക്കാർ ഹാജരായി. പല ഓഫിസുകളിലും ഹാജർ കാര്യത്തിലുൾപ്പെടെ മേലുദ്യോഗസ്‌ഥർ ഇന്ന് നിർബന്ധം പുലർത്തിയില്ല.

രാത്രി വൈകി ഉത്തരവിറങ്ങിയതിനാൽ ഇതര ജില്ലകളിൽ നിന്നുള്ളവർക്ക് വരാൻ കഴിഞ്ഞില്ല. അടച്ചിട്ടിരുന്ന ഹോട്ടലുകളിൽ പലതും തുറക്കാനുള്ള ഒരുക്കങ്ങളിലാണ്. പലയിടത്തും ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നാട്ടിൽ പോയ ജീവനക്കാരും മറ്റും തിരികെയെത്തി ഒന്നു രണ്ട് ദിവസങ്ങൾക്കുള്ളിൽ പഴയ പടിയാകുമെന്നാണ്  നടത്തിപ്പുകാരുടെ പ്രതീക്ഷ. കേരളത്തിലേക്കു വരുന്നവർക്ക് നിർബന്ധിത ക്വാറന്റീൻ 7 ദിവസമായി ചുരുക്കിയതും ആശ്വാസമായി. ഏഴാം ദിവസം പരിശോധന നടത്താത്തവർക്ക് 14 ദിവസവും സമ്പർക്ക വിലക്കിൽ കഴിയേണ്ടിവരും.

English Summary : Kerala opens more lockdown relaxations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com