ADVERTISEMENT

കൊൽക്കത്ത ∙ അൽ ഖായിദ ബന്ധത്തിന്റെ പേരിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്ത അബു സുഫിയാന്റെ വീട്ടിൽ കണ്ടെത്തിയ രഹസ്യ അറ ആയുധനിർമാണശാലയെന്നു റിപ്പോർട്ട്. ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ റാണിനഗറിലെ വീട്ടില്‍ നടത്തിയ റെയ്ഡിൽ കഴിഞ്ഞ ദിവസം 10 X 7 അടി വലിപ്പമുള്ള അറ കണ്ടെത്തിയിരുന്നു. സെപ്റ്റിക് ടാങ്കിനു വേണ്ടി കുഴിച്ച അറയാണിതെന്നാണു സുഫിയാന്റെ ഭാര്യ പറഞ്ഞത്.

ഇയാളുടെ വീട്ടിൽനിന്നു നിരവധി ഇലക്ട്രിക് സർക്യൂട്ടുകളും മറ്റു ഉപകരണങ്ങളും കണ്ടെടുത്തു. നാടൻ തോക്കുകൾ നിർമിക്കാനുപയോഗിക്കുന്ന ഇരുമ്പ് ഉപകരണങ്ങളും താൽക്കാലികമായി ഉണ്ടാക്കിയെടുത്ത റോക്കറ്റ് ലോഞ്ചറുകളും ഇങ്ങനെ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. അബു സുഫിയാനെക്കൂടാതെ നജ്മുസ് സാക്കിദ്, മൈനുൽ മൊണ്ടാൽ, ലെയു യാൻ അഹമ്മദ്, അൽ മാമുൻ കമാൽ, അത്തിതുർ റഹ്മാൻ എന്നിവരെയാണ് മുർഷിദാബാദിൽനിന്ന് അറസ്റ്റ് ചെയ്തത്.

എൻഐഎ ഓഫിസ് (File Photo: IANS)
എൻഐഎയുടെ ഓഫിസ്. (File Photo: IANS)

മൂന്നു പേരെ കേരളത്തിൽനിന്നും അറസ്റ്റ് ചെയ്തിരുന്നു. ആകെ ഒൻപതുപേരെയാണ് അടുത്തിടെ എൻഐഎ അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് ഡിജിറ്റൽ ഉപകരണങ്ങൾ, ജിഹാദിനെ അനുകൂലിക്കുന്ന പുസ്തകങ്ങൾ, രേഖകൾ, മൂർച്ചയേറിയ ആയുധങ്ങൾ, നാടൻ ആയുധങ്ങൾ, പ്രാദേശികമായി നിർമിച്ച ശരീരകവചം, സ്ഫോടക വസ്തുക്കൾ എങ്ങനെ വീട്ടിൽ നിർമിക്കാമെന്നു വ്യക്തമാക്കുന്ന രേഖകൾ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്.

English Summary: NIA sleuths found secret arms manufacturing unit at Abu Sufian's residence: Sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com