ADVERTISEMENT

ബെയ്ജിങ്∙ ചൈന ഒരിക്കലും മേധാവിത്വമോ അതിർത്തി വിപുലീകരണമോ സ്വാധീന മേഖലയോ തേടില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്. ഒരു രാജ്യവുമായും ശീതയുദ്ധമോ സൈനിക യുദ്ധമോ നടത്താൻ ചൈനയ്ക്ക് ഉദ്ദേശമില്ല. അഭിപ്രായവ്യത്യാസങ്ങൾ കുറയ്ക്കുന്നതും ചർച്ചകളിലൂടെ മറ്റുള്ളവരുമായുള്ള തർക്കങ്ങൾ പരിഹരിക്കുന്നതും തുടരുമെന്നും അദ്ദേഹം പറഞ്ഞു. കിഴക്കൻ ലഡാക്കിൽ ചൈനീസ്, ഇന്ത്യൻ സൈന്യങ്ങൾ തമ്മിൽ നാലുമാസത്തിലേറെ നീണ്ട സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഷീയുടെ പ്രസ്താവന. യുഎൻ പൊതുസഭയുടെ 75-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘ഞങ്ങൾ തുടർന്നും ചർച്ചകളിലൂടെയും മറ്റും മറ്റുള്ളവരുമായുള്ള തർക്കങ്ങൾ പരിഹരിക്കും. ഞങ്ങൾ ഒരിക്കലും മേധാവിത്വം, വിപുലീകരണം, സ്വാധീന മേഖല എന്നിവ തേടില്ല. ഒരു രാജ്യവുമായും ശീതയുദ്ധമോ സൈനിക യുദ്ധമോ നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല’– യുഎൻ യോഗത്തിന് മുൻകൂട്ടി റെക്കോർഡു ചെയ്‌ത വിഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

കോവിഡിനെക്കുറിച്ചുള്ള രാജ്യാന്തര വിമർശനത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ശാസ്ത്രത്തിന്റെ മാർഗനിർദ്ദേശം പാലിക്കുകയും ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ സംയുക്ത രാജ്യാന്തര പ്രതികരണം ഉണ്ടാവുകയും വേണം.  പ്രശ്‌നത്തെ രാഷ്ട്രീയവൽക്കരിക്കുകയോ കളങ്കപ്പെടുത്തുകയോ ചെയ്യുന്നതിനെ അവഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

English Summary: China Has No Intention To Fight Either "Cold War" Or "Hot War": Xi Jinping

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com