ADVERTISEMENT

പത്തനംതിട്ട ∙ കന്നി നിലാവത്ത് മുക്കൂട്ട് ഒരുക്കി വെള്ളിയാഴ്ച ആകാശത്ത് ദൃശ്യവിരുന്ന്. രാത്രിയാകുന്നതോടെ ചന്ദ്രക്കലയുടെ ഇരുഭാഗത്തുമായി അൽപ്പം മാറി വ്യാഴം (ജൂപ്പിറ്റർ), ശനി (സാറ്റേൺ) എന്നീ ഗ്രഹങ്ങളെ കാണാം. തിളക്കം കൂടിയതു വ്യാഴവും കുറഞ്ഞത് ശനി ഗ്രഹവുമാണ്. വെറുംകണ്ണു കൊണ്ടു തന്നെ കാണാവുന്ന മനോഹര ദൃശ്യമാണിത്.

അൽപം നല്ല കാമറയുള്ള മൊബൈലിൽ ദൃശ്യം പകർത്താം. ബൈനോക്കുലർ, ടെലസ്കോപ് മുതലായ ഉപകരണങ്ങൾ ഉപയോഗിക്കേണ്ടതില്ല. ഉപയോഗിക്കുകയാണെങ്കിൽത്തന്നെ അവ ഓരോ ആളുകൾക്കും വേണ്ടി അണുവിമുക്തമാക്കണം. വ്യാഴവും ശനിയും ഭൂമിയിൽ നിന്നു കോടിക്കണക്കിന് കി.മീ. അകലെയാണ്. വ്യാഴവും ശനിയും ഈ വർഷം അവസാന വാരമാവുമ്പോഴേക്കും ഇതിനേക്കാൾ അടുത്തു വരും.

അടുത്ത നവംബർ 19ന് ചന്ദ്രക്കല ഈ ഗ്രഹങ്ങളുമായി ഇതിനേക്കാൾ അടുത്ത് ത്രികോണ സംഗമം ഉണ്ടാകും. കന്നിമാസത്തിൽ നിലാവിനും ചന്ദ്രക്കലക്കും പൊതുവെ തിളക്കം കൂടുതലായിരിക്കുമെന്നും വാനനിരീക്ഷകനായ സുരേന്ദ്രൻ പുന്നശേരി പറഞ്ഞു. ഫോൺ: 9947443909 . 

English summary: Jupiter, Moon, and Saturn will come closer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com