ADVERTISEMENT

വാഷിങ്ടൻ∙ നരേന്ദ്ര മോദി സർക്കാരിന്റെ പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്നായ ആത്മനിർഭർ ഭാരതിനെ പ്രശംസിച്ച് രാജ്യാന്തര നാണ്യനിധി  (ഐഎംഎഫ്). ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം, ശക്തമായ വിതരണ ശ്യംഖല സൃഷ്ടിക്കൽ, മനുഷ്യ വിഭവ ശേഷിയുടെ പരിപോഷണം എന്നിവയിലൂടെ രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വൻ കുതിച്ചുചാട്ടം ലക്ഷ്യമാക്കി പ്രഖ്യാപിക്കപ്പെട്ട പദ്ധതി വളരെ മികച്ച തുടക്കമായിരുന്നെന്ന് ഐഎംഎഫ് മുഖ്യവക്താവ് ഗെറി റൈസ് അഭിപ്രായപ്പെട്ടു. 

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രൂപം കൊണ്ട സാമ്പത്തിക പ്രതിസന്ധിയെ മറിക്കടക്കാൻ പ്രഖ്യാപിച്ച പാക്കേജ് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ അതിഗുരുതരമായ പ്രതിസന്ധിയിൽനിന്ന് കരകയറ്റിയെന്നും ഗെറി റൈസ് അഭിപ്രായപ്പെട്ടു. 

നിക്ഷേപം ആകർഷിക്കാനും ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്താനും ഇന്ത്യ നടത്തിയ ശ്രമങ്ങൾ സഹായകമായെന്നും മികച്ച വളർച്ചയ്ക്കു കൂടുതൽ സാമ്പത്തിക പരിഷ്കാരങ്ങൾ ആവശ്യമാണെന്നും ഐഎംഎഫ് അഭിപ്രായപ്പെട്ടു. പൊതുജനാരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തതിന്റെ ആവശ്യകതയും ഐഎംഎഫ് ചൂണ്ടിക്കാട്ടി. പ്രതിസന്ധിയിൽനിന്ന് ആഗോള സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവിൽ ഇന്ത്യ നേതൃനിരയിലുണ്ടാവുമെന്നും ഗെറി റൈസ് പറഞ്ഞു. 

കോവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ വൻ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ കരകയറ്റുകയെന്ന ലക്ഷ്യത്തോടെയാണ് 20 ലക്ഷം കോടി രൂപയുടെ ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ പാക്കേജ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ആഗോള കമ്പനികൾക്കു ചുവപ്പു പരവതാനി വിരിക്കുന്ന നയമാണ് ഇന്ത്യയുടേതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു.ആത്മനിർഭർ ഭാരത് എന്നത് ലോകത്തോടു പുറംതിരി‍ഞ്ഞു നിൽക്കുന്ന സമീപനമല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. 

English Summary: PM Modi's "Aatmanirbhar Bharat" Important Initiative: IMF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com