വാവെയ്‌യുടെ ഗവേഷണ കേന്ദ്രത്തിൽ വൻ തീപിടിത്തം; 3 മൃതദേഹം കണ്ടെടുത്തു
Mail This Article
×
ബെയ്ജിങ് ∙ ടെക് ഭീമൻ വാവെയ്‌യുടെ ഗവേഷണ കേന്ദ്രത്തിൽ വൻതീപിടിത്തം. തെക്കൻ ചൈനീസ് നഗരമായ ഡോൻഗുവാനിലെ കേന്ദ്രത്തിലാണ് അപകടം. നിർമാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ മൂന്നു പേർ മരിച്ചെന്നാണു റിപ്പോർട്ട്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സോങ്ഷാൻ ലേക്ക് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് സോണിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇൻഡസ്ട്രിയൽ പാർക്ക് നിർമാണ കമ്പനിയുടെ തൊഴിലാളികളാണു മരിച്ചത്. എല്ലാവരെയും ഒഴിപ്പിച്ചുവെന്നാണ് വെള്ളിയാഴ്ച രാത്രി അറിയിച്ചത്. എന്നാൽ പിന്നീടു നടത്തിയ തിരച്ചിലിലാണ് മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയത്.
English Summary: 3 Dead After Huge Fire At Huawei's Factory In China
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.