ADVERTISEMENT

ന്യൂഡൽഹി∙ എൻഡിഎ ഘടകകക്ഷി ശിരോമണി അകാലിദൾ മുന്നണി വിട്ടു. കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് മുന്നണി ബന്ധം ഉപേക്ഷിക്കുന്നത്. കഴിഞ്ഞ ആഴ്ച അകാലിദൾ നേതാവ് ഹർസിമ്രത് കൗർ കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ഇതിനു പിന്നാലെ മുന്നണിയിൽ തുടരുമെന്നാണ് അകാലിദൾ അറിയിച്ചിരുന്നതെങ്കിലും കർഷക സമരങ്ങൾ ശക്തി പ്രാപിച്ചതോടെയാണ് പുതിയ തീരുമാനം.

കാർഷിക ഉൽപന്നങ്ങളുടെ വിൽപനയ്ക്കു മേലുള്ള നിയന്ത്രണങ്ങൾ നീക്കി, കർഷകർക്കു കൂടുതൽ വിപണന സാധ്യതകൾ ലഭ്യമാക്കുമെന്ന അവകാശവാദത്തോടെ കാർഷിക ഉൽപന്ന വ്യാപാര, വാണിജ്യ ബിൽ കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചതോടെയാണ് അകാലിദൾ ബിെജപിയുമായി ഇടഞ്ഞത്. ബില്ലുകൾ കർഷക വിരുദ്ധമാണെന്നു അകാലിദൾ പ്രസിഡന്റ് സുഖ്ബീർ സിങ് ആരോപിച്ചു. പിന്നാലെ സുഖ്ബീറിന്റെ ഭാര്യയും കേന്ദ്രമന്ത്രിയുമായ ഹർസിമ്രത് കൗർ രാജിവയ്ക്കുകയും ചെയ്തു.

ഇതിനു പിന്നാലെ ബിൽ രാജ്യസഭയിലും പാസായി. രാഷ്ട്രപതി ബില്ലിൽ ഒപ്പവയ്ക്കരുതെന്ന് സുഖ്ബീർ സിങ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി പഞ്ചാബിലും ഹരിയാനയിലും കർഷകരുടെ നേതൃത്വത്തിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്. പഞ്ചാബിലെ പ്രധാന വോട്ടുബാങ്കായ കർഷകർ സമ്മർദ്ദം ചെലുത്തുന്നതുവരെ അകാലിദളും ബിജെപിയോട് എതിർപ്പുകളോന്നും കാണിച്ചിരുന്നില്ല. എന്നാൽ പിന്നീട് പ്രക്ഷോഭം ശക്തിപ്പെടുകയായിരുന്നു.

English Summary: Punjab's Akali Dal Quits BJP-Led Alliance Over Controversial Farm Bills

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com