ADVERTISEMENT

ജനീവ∙ യുഎൻ പൊതുസഭയുടെ 75-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്ത് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ പ്രസംഗിക്കുന്നതിനിടെ യുഎന്‍ പൊതുസഭയില്‍ പ്രതിഷേധം. കശ്മീർ വിഷയം സഭയിൽ ഉന്നയിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചതോടെ ഇന്ത്യൻ പ്രതിനിധി മിജിറ്റോ വിനിറ്റോ സമ്മേളനം ബഹിഷ്കരിച്ചു. പാക്കിസ്ഥാന് തക്കതായ മറുപടി നല്‍കുമെന്ന് യുഎന്നിലെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂര്‍ത്തി പ്രതികരിച്ചു. ചര്‍ച്ചയ്ക്ക് ഇന്ന് നരേന്ദ്രമോദി മറുപടി പറയും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ഇന്ന് വൈകിട്ട് ഇന്ത്യന്‍ സമയം ആറുമണിക്കാണ്.

പാക്ക് പ്രസിഡന്റിന്റെ വില കുറഞ്ഞ നയതന്ത്ര പ്രസ്താവനയ്ക്കും ഇന്ത്യയ്ക്കെതിരെയുള്ള യുദ്ധസന്നാഹത്തിനും അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം തുടങ്ങിയവയ്ക്കും ശക്തമായ തിരിച്ചടിക്കായി സജ്ജമായിരിക്കാനും ടി.എസ്.തിരുമൂര്‍ത്തി ട്വീറ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് യുഎന്‍ പൊതുസഭ ചര്‍ച്ച തുടങ്ങിയത്. ഇത്തവണ ഓണ്‍ലൈന്‍ വഴിയാണ് രാഷ്ട്ര നേതാക്കള്‍ പങ്കെടുക. വെള്ളിയാഴ്ചയായിരുന്നു ഇമ്രാൻഖാന്റെ പ്രസംഗം.

English Summary: Indian Envoy Walks Out As Imran Khan Begins Speech At UN

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com