ADVERTISEMENT

ന്യൂഡൽഹി∙ നേർക്കുനേർ ചൈന വന്നാൽ ഉടനടി പ്രയോഗിക്കാൻ ബ്രഹ്മോസും നിർഭയും ആകാശും അടക്കമുള്ള മിസൈലുകൾ ഇന്ത്യയും വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. 500 കി.മീ ദൂരപരിധിയുള്ള ബ്രഹ്മോസ്, 800 കി.മീ ദൂരപരിധിയുള്ള നിർഭയ് തുടങ്ങിയ ക്രൂയിസ് മിസൈലുകളും സർഫസ് ടു എയർ മിസൈലായ ആകാശും അതിർത്തിയിൽനിന്ന് 40 കിലോമീറ്റർ അകലെ ലക്ഷ്യസ്ഥാനങ്ങളെ ഭേദിക്കാൻ തയാറാക്കി നിർത്തിയിരിക്കുകയാണ്.

ചൈനയുടെ സിൻജിയാങ്, ടിബറ്റൻ മേഖലകളിൽ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) സൈന്യം വിന്യസിച്ചിരിക്കുന്ന മിസൈലുകളെ തടുക്കാനാണ് ഇന്ത്യയും ഈ മിസൈലുകളെ പുറത്തിറക്കിയിരിക്കുന്നത്. പിഎൽഎയുടെ മിസൈലുകൾക്ക് 2000 കിലോമീറ്ററോളം ദൂരപരിധിയുണ്ടെങ്കിലും ഇന്ത്യയുടെ സൂപ്പർസോണിക് ബ്രഹ്മോസ്, സബ്സോണിക് നിർഭയ്, ആകാശ് എന്നിവ മതി അവയെ തടുക്കാനെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ടിബറ്റിലെയും സിൻജിയാങ്ങിലെയും വ്യോമതാവളങ്ങളെ ലക്ഷ്യമിടാൻ ഈ മിസൈലുകൾ ധാരാളം.

സുഖോയ് എസ്‌‌യു–30 എംകെഐ യുദ്ധവിമാനത്തിൽനിന്ന് വിക്ഷേപിക്കാവുന്ന തരത്തിൽ ആവശ്യമായ എണ്ണം ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യ ലഡാക്ക് മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. വേണമെങ്കിൽ കാർ നിക്കോബാർ വ്യോമതാവളത്തിൽനിന്ന് ഇന്ത്യൻ മഹാസമുദ്രത്തിലെ യുദ്ധക്കപ്പലിനെയും ഇവ ലക്ഷ്യമിടും.

അതേസമയം, അക്സായ് ചിന്നിൽ മാത്രമല്ല, യഥാർഥ നിയന്ത്രണരേഖയിലെ (എൽഎസി) 3488 കിലോമീറ്റർ വരുന്ന അതിർത്തിയിലുള്ള കഷ്ഗർ, ഹോട്ടൻ, ലാസ, ന്യിൻങ്ചി മേഖലകളിലും ചൈനീസ് സേന ആയുധവ്യൂഹം വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

English Summary: Brahmos, Akash and Nirbhay: India rolls out its missiles to counter Chinese threat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com