പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: ഇരകളിൽ ഭൂരിഭാഗവും സാധാരണക്കാരും രോഗികളും
Mail This Article
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിനിരയായവരില്‍ ഭൂരിഭാഗവും മറ്റ് ജീവനോപാധികളില്ലാത്ത വിധവകളും രോഗികളുമായവര്‍. നിത്യ ചെലവിനും ചികിത്സാചെലവിനുമായി പണം നിക്ഷേപിച്ചവരെ തട്ടിപ്പിലൂടെ പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ പെരുവഴിയിലാക്കി. ഇനിയെന്ത് എന്ന ചോദ്യത്തിനുമുന്നില്‍ പകച്ചുനില്‍ക്കുകയാണ് പണം നഷ്ടമായതോടെ തകര്‍ന്നുപോയവര്‍.
പണം നഷ്ടമായതറിഞ്ഞ് കഴിഞ്ഞ ദിവസം ഒരു നിക്ഷേപകന് കുഴഞ്ഞുവീണുമരിച്ചു. തട്ടിപ്പിനിരയായവരുടെ ഗ്രൂപ്പില്‍ ഇതിനു മറുപടിയായെത്തിയ സന്ദേശങ്ങളില്‍ പലതും, പലരും ആത്മഹത്യയുടെ വക്കിലായി എന്നാണ്. അതായത് നിക്ഷേപകരില്‍ അധികവും ധനികര്‍ ആയിരുന്നില്ലെന്നര്ഥം
ഇതൊരാളുടെ കഥയോ, അവസ്ഥയോ അല്ല. നിക്ഷേപകരില്‍ ഭൂരിഭാഗവും ഇങ്ങനെയുള്ളവരാണ്. അവരാണ് നീതിയും നിക്ഷേപത്തുകയും തേടുന്നത്.
Content Highlights: Popular Finance Fraud, Popular Finance