ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗം; ബ്രഹ്മോസ് പുതിയ പതിപ്പിന്റെ പരീക്ഷണം വിജയം
Mail This Article
ന്യൂഡൽഹി ∙ തദ്ദേശീയമായി നിർമിച്ച ബൂസ്റ്ററും എയർഫ്രെയിമും ഘടിപ്പിച്ച ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ പുതിയ പതിപ്പിന്റെ പരീക്ഷണം വിജയകരം. ഒഡിഷയിലെ ബലാസോറിൽ ബുധനാഴ്ച നടന്ന പരീക്ഷണത്തിലാണു മിസൈൽ ലക്ഷ്യസ്ഥാനം ഭേദിച്ചു മുന്നേറിയത്. തദ്ദേശീയ ഘടകങ്ങൾ ഉപയോഗിച്ചുള്ള മിസൈൽ നിർമാണത്തിലെ പ്രധാന ചുവടുവയ്പ്പാണ് ഈ വിജയം.
ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ സാക്ഷാത്കാരമാണിതെന്നു സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. ബ്രഹ്മോസ് മിസൈലുകളുടെ പിന്നിൽ പ്രവർത്തിച്ച ഡിആർഡിഒ അംഗങ്ങളെയും മറ്റുള്ളവരെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു. ഇന്ത്യയും റഷ്യയും സംയുക്തമായാണു മിസൈൽ വികസിപ്പിച്ചത്. ലക്ഷ്യസ്ഥാനത്തേക്കു ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗത്തിൽ പറക്കാൻ ബ്രഹ്മോസ് മിസൈലിനു സാധിക്കും.
English Summary : BrahMos With Homemade Parts Test-Fired At Nearly 3 Times Speed Of Sound