മൂന്ന് പതിറ്റാണ്ടു കാലത്തെ വേട്ടയാടൽ അവസാനിച്ചു: സത്യം തെളിഞ്ഞു: കെ.സുരേന്ദ്രൻ
Mail This Article
തിരുവനന്തപുരം: അയോധ്യയിലെ ബാബറി മസ്ജിദ് തകർത്ത കേസിൽ മൂന്ന് പതിറ്റാണ്ടു കാലത്തെ വേട്ടയാടൽ ലക്നൗ സിബിഐ കോടതി വിധിയോടെ അവസാനിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസും കപട മതേതര രാഷ്ട്രീയക്കാരും ബിജെപിക്കെതിരെ നടത്തിയ നുണ പ്രചാരണങ്ങളെല്ലാം പൊളിഞ്ഞെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ബാബറി മസ്ജിദിന്റെ പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ചതിന് കോൺഗ്രസ് മാപ്പ് പറയണം. എൽ.കെ അദ്വാനി ഉൾപ്പെടെയുള്ള സമുന്നതരായ നേതാക്കളെ കരിവാരി തേച്ചവരുടെ മുഖത്തേറ്റ പ്രഹരമാണ് ഈ വിധി. വിദ്വേഷ പ്രചാരണം നടത്തിയ മതേതര രാഷ്ട്രീയ പാർട്ടികളുടെ മുഖംമൂടി അഴിഞ്ഞു വീണു കഴിഞ്ഞു. ബാബറി മസ്ജിദ് തകർത്ത സംഭവം ആസൂത്രിതമല്ലെന്ന ബിജെപിയുടെ നിലപാട് കോടതി അംഗീകരിച്ചിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
English Summary: K. Surendran on Babri Mosque Demolition Verdict