ADVERTISEMENT

മലപ്പുറം ∙ ബാബറി മസ്ജിദ് കേസിലുണ്ടായത് വളരെ നിർഭാഗ്യകരമായ വിധിയെന്ന് മുസ്‌ലിം ലീഗ്. നിയമ വിരുദ്ധമായും അക്രമ മാർഗത്തിലൂടെയും ബാബറി മസ്ജിദ് തകർത്തവർക്ക് ശിക്ഷയില്ലാതെ പോയി. അന്വേഷണ ഏജൻസി ഉടൻ അപ്പീൽ പോകണം. അതേസമയം എല്ലാവരും സമാധാനം നിലനിർത്തുകയും മതസൗഹാർദം കാത്തു സൂക്ഷിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു.

മസ്ജിദ് തകർത്തത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടും അന്വേഷണ ഏജൻസികൾ പ്രതികളെ കണ്ടെത്തിയിട്ടും ഇത്തരമൊരു വിധിയുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നീതി വൈകുന്നത് തന്നെ നീതി നിഷേധിക്കുന്നതിന് തുല്യമാണ്. പള്ളി അക്രമമാർഗത്തിലൂടെ തകർത്തതാണ്. പ്രതികളുടെയെല്ലാവരുടെയും സാന്നിധ്യം അവിടെയുണ്ടായിരുന്നു. അവരാരും തടയാൻ ശ്രമിച്ചിട്ടില്ലെന്ന് ലോകം കണ്ടതാണ്. എല്ലാവരെയും വിട്ടയച്ചതിലൂടെ ബാബറി മസ്ജിദ് തകർത്തിട്ടേയില്ലെന്ന പ്രതീതിയാണുണ്ടാക്കുന്നത്. എങ്കിലും കോടതി വിധിയിൽ പ്രത്യേകിച്ച് അഭിപ്രായം പറയുന്നില്ലെന്നും അടുത്ത നിയമമാർഗം നോക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

English Summary: Muslim League reaction on Babri Masjid Demolition Case Verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com