രാജ്യാന്തര യാത്രാവിമാനങ്ങളുടെ സർവീസ് ഉടനില്ല; നിരോധനം നീട്ടി കേന്ദ്ര സർക്കാർ
Mail This Article
ന്യൂഡൽഹി ∙ രാജ്യാന്തര യാത്രാവിമാനങ്ങൾക്കുള്ള നിരോധനം കേന്ദ്ര സർക്കാർ ഒക്ടോബർ 31 വരെ നീട്ടി. ചരക്കുവിമാനങ്ങൾക്കും ഡിജിസിഎ അനുമതിയുള്ള മറ്റു സർവീസുകൾക്കും നിരോധനം ബാധകമല്ല. തിരഞ്ഞെടുത്ത റൂട്ടുകളിലെ ഷെഡ്യൂൾഡ് വിമാനങ്ങൾ സാഹചര്യങ്ങൾക്കനുസരിച്ച് അനുവദിച്ചേക്കുമെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
‘അൺലോക്ക് 5’ മാർഗനിർദേശങ്ങളും കേന്ദ്ര സർക്കാർ പുറത്തിറക്കി. ഒക്ടോബർ 15 മുതൽ സ്കൂളുകളും കോളജുകളും തുറക്കാം. 50 ശതമാനം സീറ്റുകളിൽ ആളുകളെ പ്രവേശിപ്പിച്ചു സിനിമ തിയറ്ററുകളും പ്രവർത്തിപ്പിക്കാം. പാർക്കുകൾ തുറക്കാനും അനുമതിയുണ്ട്. സ്കൂളും കോളജും തുറക്കാമെന്നു കേന്ദ്രം അറിയിച്ചെങ്കിലും അന്തിമ തീരുമാനം സംസ്ഥാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് എടുക്കേണ്ടത്.
English Summary: Suspension on commercial international passenger flights extended till Oct 31