സ്വപ്നയ്ക്കും സന്ദീപിനും കൈക്കൂലി നൽകി: വെളിപ്പെടുത്തി യുണിടാക് എംഡി
Mail This Article
കൊച്ചി∙ സ്വപ്ന സുരേഷിന് കൈക്കൂലി നല്‍കിയെന്ന് യുണിടാക് എംഡി സന്തോഷ് ഈപ്പന്‍. ലൈഫ് മിഷന്‍ ഫ്ലാറ്റുകളുടെ കരാര്‍ ലഭിച്ചതിനായിരുന്നു കൈക്കൂലി. സ്വപ്നയ്ക്ക് 3.8 കോടിയും സന്ദീപ് നായര്‍ക്ക് 63 ലക്ഷവും നല്‍കി. പണം നല്‍കിയത് യുഎഇ കോണ്‍സല്‍ ജനറലിന്റെ നിര്‍ദേശപ്രകാരമാണ്. കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരനാണ് പണം കൈപ്പറ്റിയത്.
സിബിഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് വെളിപ്പെടുത്തല്‍. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐ ഫോണ്‍ നല്‍കിയെന്നും സന്തോഷ് ഈപ്പന്‍ പറഞ്ഞു. പണത്തിനു പുറമെ സ്വപ്നയ്ക്ക് അഞ്ച് ഫോണുകളും നൽകി. ഇതിലൊന്ന് കോണ്‍സുലേറ്റിലെ ചടങ്ങില്‍ സ്വപ്ന ചെന്നിത്തലയ്ക്ക് നല്‍കുകയായിരുന്നു. ഫോണ്‍ വാങ്ങിയതിന്റെ ബില്‍ കോടതിക്ക് കൈമാറി.
English Summary : Unitac MD says he bribed Swapna Suresh and Sandeep Nair