ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിയമകാര്യ സെൽ രൂപീകരിച്ച് ഉത്തരവിറങ്ങി. സർക്കാരിൽ നിരവധി നിയമ വിദഗ്ധർ പ്രവർത്തിക്കുമ്പോഴാണ് പുതിയ നിയമനം. ഹൈക്കോടതിയിലെ സ്പെഷൽ ഗവൺമെന്റ് പ്ലീഡർ എം.രാജേഷിനാണ് സെല്ലിന്റെ അധിക ചുമതല. യാത്രാബത്തയും ഓണറേറിയവും പിന്നീട് തീരുമാനിക്കും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

സംസ്ഥാന സർക്കാർ കക്ഷിയായുള്ള കേസുകൾ കൈകാര്യം ചെയ്യാൻ സ്പെഷൽ ലെയ്സൺ ഓഫിസറായി മുതിർന്ന അഭിഭാഷകനെ നേരത്തേ നിയമിച്ചിരുന്നു. 1.10 ലക്ഷം രൂപയാണ് ശമ്പളം. അഡ്വ. ജനറൽ ഓഫിസുമായി ബന്ധപ്പെട്ട കേസുകളുടെ കാര്യത്തിനായാണ് നിയമനം. ഇതുകൂടാതെ നിയമകാര്യങ്ങളിൽ ഉപദേശം നൽകാൻ എൻ.കെ.ജയകുമാറിനെ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിയമിച്ചിട്ടുണ്ട്. നിയമകാര്യങ്ങൾ ഔദ്യോഗികമായി കൈകാര്യം ചെയ്യാൻ നിയമസെക്രട്ടറിയും ഓഫിസർമാരുമുണ്ട്.

നിയമകാര്യങ്ങളിൽ ഉപദേശം നൽകാൻ ചീഫ് സെക്രട്ടറിയും നിയമകാര്യ സെല്ലിനു രൂപം നൽകിയിട്ടുണ്ട്. വിജിലന്‍സിൽ പ്രവർത്തിച്ചിരുന്ന അഭിഭാഷകനെയാണ് സെല്ലിൽ നിയമിച്ചിരിക്കുന്നത്. ഇതിനെല്ലാം പുറമേയുള്ള പുതിയ നിയമനം അധികച്ചെലവാണെന്നാണ് സർക്കാർ വൃത്തങ്ങളിൽത്തന്നെ ഉയരുന്ന ആക്ഷേപം.

English Summary: Law cell setup in CM office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com