മഹാത്മാ ഗാന്ധി ‘ആത്മനിർഭർ ഭാരത്’ വിഭാവനം ചെയ്തു; പ്രധാനമന്ത്രി നരേന്ദ്ര മോദി
Mail This Article
ന്യൂഡൽഹി∙ മഹാത്മാ ഗാന്ധി, എല്ലാ ഗ്രാമങ്ങളും സ്വാശ്രയത്വമുള്ള ‘ആത്മനിർഭർ ഭാരത്’ വിഭാവനം ചെയ്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മാ ഗാന്ധിയുടെ 151-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പ്രണാമമർപ്പിച്ച് പങ്കുവച്ച വിഡിയോയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. മഹാത്മാ ഗാന്ധിയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും അദ്ദേഹത്തിന്റെ ജീവിതവും ചിന്തകളും ഇന്നും പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.
മഹാത്മാഗാന്ധിയുടെ 151-ാം വാർഷികം ഗാന്ധിജിയുടെ ജീവിതത്തിന്റെയും ചിന്തയുടെയും വെളിച്ചത്തിൽ നമ്മുടെ മുൻഗണനകളിലൂടെ ചിന്തിക്കാനും അദ്ദേഹത്തിന്റെ ശബ്ദം നമ്മുടെ ഹൃദയത്തിൽ കേൾക്കാൻ വീണ്ടും തയ്യാറാകാനുമുള്ള ഒരു നല്ല അവസരമാണെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ് പറഞ്ഞു. രാജ്ഘട്ടിലെ സ്മാരകത്തിൽ രാഷ്ട്രപതി പുഷ്പാർച്ചന നടത്തി. ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാരായ ഹർദീപ് സിങ് പുരി, ഗജേന്ദ്ര സിങ് ഷെഖാവത്ത്, മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്നിവരും പ്രണാമർപ്പിച്ചു.
English Summary: "He Envisioned An Atmanirbhar Bharat": PM's Tribute On Gandhi Jayanti