മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ ഒഴിവാക്കാം: കേന്ദ്രം സുപ്രീം കോടതിയിൽ
Mail This Article
ന്യൂഡൽഹി∙ മൊറട്ടോറിയം കാലയളവില്‍ വായ്പയുടെ കൂട്ടുപലിശ ഒഴിവാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയിൽ. മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ ഇളവ് നല്‍കാമെന്നും സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. രണ്ടു കോടി രൂപ വരെയുള്ള വായ്പകൾക്കാണ് ഇളവ് അനുവദിക്കുക. വിദഗ്ധസമിതിയുടെ നിർദേശപ്രകാരമാണ് ഇളവ് ഒഴിവാക്കാനുള്ള നീക്കം.
ഇളവ് അനുവദിക്കുന്നതു കാരണം ബാങ്കുകൾക്ക് 6 ലക്ഷം കോടി രൂപയുടെ ബാധ്യതയുണ്ടാകുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
ചെറുകിട വ്യവസായങ്ങൾക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാർഡ് കുടിശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ വേണ്ടി എടുത്ത വായ്പ എന്നിവയ്ക്ക് ആണ് ഇളവ് ലഭിക്കുക. രണ്ടു കോടി രൂപയ്ക്ക് മുകളിലുള്ള വായ്പയ്ക്ക് ഈ ആനുകൂല്യം ലഭിക്കില്ല എന്നും സത്യവാങ്മൂലത്തിൽ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
English Summary: Centre To Waive Interest On Loans Up to ₹ 2 Crore