കാരാട്ട് ഫൈസലിന് സ്വീകരണം; അവസാനനിമിഷം മാറ്റി; കൈമലർത്തി സിപിഎം
Mail This Article
കോഴിക്കോട്∙ നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ച കൊടുവള്ളി നഗരസഭ കൗൺസിലർ കാരാട്ട് ഫൈസലിന് സ്വീകരണം നല്‍കാനുള്ള നീക്കം അവസാന നിമിഷം ഒഴിവാക്കി. സിപിഎം ഇടപെട്ടിട്ടെന്നാണ് സൂചന. അഭിവാദ്യം അര്‍പ്പിച്ച് സ്ഥാപിച്ച ഫ്ലക്സും എടുത്തുമാറ്റി. സ്വീകരണമൊരുക്കാന്‍ പദ്ധതിയിട്ടത് സുഹൃത്തുക്കളെന്ന് സിപിഎം പറയുന്നു.
ഒരു ദിവസത്തെ മാരത്തൺ ചോദ്യം ചെയ്യലിന് ശേഷമാണ് കാരാട്ട് ഫൈസലിനെ കസ്റ്റംസ് വിട്ടയച്ചത്. രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും ഹാജരാകാണമെന്ന് നിർദേശമുണ്ട്. സ്വർണക്കടത്തിലെ പ്രധാനി കാരാട്ട് ഫൈസലാണെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. നയതന്ത്ര ചാനൽ വഴി കേരളത്തിലെത്തിച്ച 80 കിലോ സ്വർണം വിൽക്കാൻ സംഘത്തെ സഹായിച്ചത് ഫൈസലാണെന്നാണു കസ്റ്റംസിന്റെ കണ്ടെത്തല്‍. തൃശിനാപ്പള്ളി ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ സ്വർണം എത്തിച്ച് വിൽക്കുകയായിരുന്നു എന്നാണ് വിവരം. സ്വർണക്കടത്തിന് പണം നിക്ഷേപിച്ചവരിൽ കാരാട്ട് ഫൈസൽ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
Englsih Summary: Welcome banners for Karat Faisal