ADVERTISEMENT

ബല്ലിയ (യുപി) ∙ ഹത്രസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി ദലിത് യുവതി മരണപ്പെട്ട സംഭവത്തിൽ രാജ്യമെങ്ങും വ്യാപക പ്രതിഷേധം അലയടിക്കുന്നതിനിടെ, പെൺമക്കളെ നന്നായി വളർത്തണമെന്ന ഉപദേശവുമായി യുപിയിലെ ബിജെപി എംഎൽഎ. നല്ല ഭരണം കൊണ്ടല്ല, സംസ്കാരം കൊണ്ടേ ഇത്തരം പീഡനങ്ങൾ ഇല്ലാതാകൂ എന്നാണു സുരേന്ദ്ര സിങ് എംഎൽഎയുടെ വാദം.

‘പെൺമക്കളിൽ നല്ല മൂല്യങ്ങൾ വിളക്കിചേർക്കേണ്ടതും സാംസ്കാരികമായ ചുറ്റുപാടിൽ വളർത്തേണ്ടതും എല്ലാ അച്ഛനമ്മമാരുടെയും കടമയാണ്. എംഎൽഎ ആയിരിക്കുമ്പോഴും ഞാനൊരു അധ്യാപകനാണ്. ഇത്തരം സംഭവങ്ങൾ (പീഡനങ്ങൾ) നല്ല ഭരണം കൊണ്ടല്ല സംസ്കാരം കൊണ്ടാണ് അവസാനിപ്പിക്കാൻ കഴിയുക. എന്റെയും സർക്കാരിന്റെയും ധർമമാണു ജനത്തെ സംരക്ഷിക്കുകയെന്നത്. എന്നാൽ നല്ല മൂല്യങ്ങൾ പഠിപ്പിക്കൽ കുടുംബത്തിന്റെ ധർമമാണ്.’– സുരേന്ദ്ര സിങ് പറഞ്ഞു.

സംസ്കാരവും സർക്കാരും ചേർന്നാൽ ഇന്ത്യയെ മനോഹരമാക്കാൻ കഴിയും, മറ്റു ബദലുകൾ ഒന്നുമില്ല. ജനങ്ങൾ രാമരാജ്യമാണെന്നു പറയുന്നി‌ടത്തു പീഡനങ്ങൾ കൂടുന്നത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു എംഎൽഎ. മഹാത്മ ഗാന്ധിയെ കൊന്ന നാഥുറാം ഗോഡ്‌സെ തീവ്രവാദിയല്ലെന്നും അദ്ദേഹത്തിനു തെറ്റ് പറ്റിയതാണെന്നും കഴിഞ്ഞ വർഷം പറഞ്ഞ സുരേന്ദ്ര സിങ്, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ക്രൂരമനസ്സുള്ള സ്ത്രീയാണെന്നു പ്രസ്താവിച്ചും വിവാദങ്ങളിൽപ്പെട്ടിരുന്നു. 

English Summary: "Rape Cases Can Be Stopped Only With Sanskar Not Governance": UP BJP MLA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com