വീട്ടിലിരുന്ന് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുമതി; സ്കൂൾ തുറക്കാൻ മാർഗരേഖ
Mail This Article
ന്യൂഡൽഹി∙ രാജ്യത്തെ സ്കൂളുകളുകളും കോളജുകളും തുറക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം മാർഗരേഖ പുറത്തിറക്കി. അൺലോക്ക് 5ന്റെ ഭാഗമായി ഒക്ടോബർ 15 മുതൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകിയതിനു പിന്നാലെയാണ് പുതിയ മാർഗരേഖ പുറത്തിറക്കിയത്.
ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുടേയതാണ് അന്തിമതീരുമാനം. ഓരോ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അതത് ഇടങ്ങളിലെ സാഹചര്യത്തിന് അനുസരിച്ച് എസ്ഒപി പുറത്തിറക്കണമെന്ന് കേന്ദ്ര മാർഗരേഖയിൽ പറയുന്നു. നിർദേശങ്ങളിൽ പ്രധാനപ്പെട്ടവ താഴെ:
∙ വീട്ടിലിരുന്ന് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അനുമതി നൽകണം.
∙ സ്കൂളിൽ വരുന്ന വിദ്യാർഥികൾക്കു മാതാപിതാക്കളുടെ സമ്മതപത്രം വേണം.
∙ തിരക്കൊഴിവാക്കാൻ കഴിയുന്നവിധം ക്ലാസിലെ ഇരിപ്പിടങ്ങൾ ക്രമീകരിക്കണം.
∙ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും മാസ്ക് ധരിക്കണം.
∙ കണ്ടെയ്ൻമെന്റ് സോണിലുള്ള വിദ്യാർഥികൾ സ്കൂളിൽ വരേണ്ടതില്ല.
∙ സ്കൂളുകളിൽ പൊതുച്ചടങ്ങുകളോ പരിപാടികളോ സംഘടിപ്പിക്കരുത്.
English Summary: Schools reopen from next week. COVID-19 guidelines you must know