ADVERTISEMENT

ന്യൂഡൽഹി ∙ വ്യാഴാഴ്ച നടക്കുന്ന വ്യോമസേനാ ദിന പരേഡിൽ റഫാൽ പോർവിമാനങ്ങളും ഭാഗമാകും. ഹിൻഡൻ വ്യോമതാവളത്തിൽ നടക്കുന്ന ചടങ്ങിന്റെ ഫുൾ ഡ്രസ് റിഹേഴ്സൽ ചൊവ്വാഴ്ച നടന്നു. ഫ്ലൈ–പാസ്റ്റ് പരേഡിൽ ആദ്യമായി ഭാഗമാകുന്ന റഫാൽ സെപ്റ്റംബറിലാണു വ്യോമസേനയിലെത്തിയത്. പരേഡിന്റെ ഭാഗമായുള്ള വിജയ് ഫോർമേഷനെ നയിക്കുന്നതു റഫാൽ യുദ്ധവിമാനമായിരിക്കും. രണ്ട് ജാഗ്വർ വിമാനങ്ങളും രണ്ട് മിറാഷ് 2000 വിമാനങ്ങളും വിജയ് ഫോർമേഷന്റെ ഭാഗമാകും.

88ാമത് വ്യോമസേനാ ദിനത്തിന്റെ ഭാഗമായുള്ള അഭ്യാസ പ്രകടനങ്ങളിൽ 19 യുദ്ധവിമാനങ്ങളും 19 ഹെലിക്കോപ്റ്ററുകളും അടക്കം 56 എയർക്രാഫ്റ്റുകളാണ് പങ്കെടുക്കുന്നത്. ഏഴ് ട്രാൻസ്പോർട്ട് വിമാനങ്ങളും സൂര്യകിരൺ എയ്‍റോബാറ്റിക് സംഘത്തിന്റെ ഏഴു വിമാനങ്ങളും രണ്ടു വിന്റേജ് വിമാനങ്ങളും പങ്കെടുക്കും. ഇതുകൂടാതെ 19 വിമാനങ്ങൾ ആവശ്യം വന്നാൽ ഉപയോഗിക്കാൻ തയാറായി നിൽക്കുമെന്നും വ്യോമസേന ഉദ്യോഗസ്ഥൻ അറിയിച്ചു.

11 വിമാനങ്ങളും രോഹിണി, ആകാശ് എന്നിങ്ങനെ രണ്ട് വ്യോമപ്രതിരോധ സംവിധാനങ്ങളും പ്രദർശനത്തിനുണ്ടാകും. എംഐ-35 വിമാനങ്ങളും എഎച്ച്–64 അപ്പാച്ചി ആക്രമണ ഹെലിക്കോപ്റ്റുകളും ഉൾപ്പെടുത്തിയുള്ള ‘ഏകലവ്യ’ ഫോർമേഷനും ആദ്യമായി പരേഡിലുണ്ടാകും. നവംബറിൽ 3–4 റഫാൽ വിമാനങ്ങൾക്കൂടി സേനയിലെത്തുമെന്നാണു റിപ്പോർട്ട്. 2021ൽ റഫാൽ വിമാനങ്ങളുടെ ആദ്യ സ്ക്വാഡ്രൺ പൂർണമായി സജ്ജമാകും. 2023ൽ രണ്ട് സ്ക്വാഡ്രണുകൾ സജ്ജമായി സേനയ്ക്കു കരുത്തേകും.

English Summary: Rafale to make debut in Air Force Day parade

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com