കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ടു കാട്ടിൽ കയറിയ പോക്സോ കേസ് പ്രതി അവശനിലയിൽ
Mail This Article
കൊല്ലം∙ കുളത്തൂപ്പുഴയിൽ പൊലീസ് കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ടു കാട്ടിൽ കയറിയ പോക്സോ കേസ് പ്രതിയെ അവശനിലയിൽ കണ്ടെത്തി. തൃശൂർ ചാവക്കാട് സ്വദേശി ബാദുഷ(26)യെയാണ് ഇന്നു രാവിലെ കണ്ടെത്തിയത്. ഇയാളെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കാട് കൊപ്പം പൊലീസ് സ്റ്റേഷൻ പരിധിയിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഇയാൾ അവിടെനിന്നു രക്ഷപ്പെട്ടു കുളത്തൂപ്പുഴയിൽ എത്തുകയായിരുന്നു. ഇവിടെ പിടിയിലായെങ്കിലും സ്റ്റേഷനിൽനിന്നു വിദഗ്ധമായി രക്ഷപെട്ടു.
കല്ലടയാർ നീന്തിക്കടന്നു കാട്ടിൽ കയറിയ ഇയാൾക്കു വേണ്ടി പൊലീസും വനപാലകരും രാത്രി മുഴുവൻ തിരച്ചിൽ നടത്തുകയായിരുന്നു. ഇന്നലെ രാത്രി പെയ്ത കനത്ത മഴ നനഞ്ഞു അവശ നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്. ഉടൻ ആംബുലൻസ് വരുത്തി ആശുപത്രിയിലേക്കു മാറ്റി.
English Summary: Man who escaped from police custody in kollam nabbed