ലഡാക്കിനെയും അരുണാചല്‍പ്രദേശിനെയും അംഗീകരിക്കില്ല: പാലങ്ങളില്‍ പൊള്ളി ചൈന
Mail This Article
ന്യൂഡല്‍ഹി ∙ ഇന്ത്യ അടുത്തിടെ രൂപീകരിച്ച ലഡാക്ക് കേന്ദ്രഭരണപ്രദേശത്തെയും അരുണാചല്‍ പ്രദേശിനെയും അംഗീകരിക്കില്ലെന്ന് ചൈന. തിങ്കളാഴ്ച അതിര്‍ത്തിക്കടുത്തു 44 പാലങ്ങള്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് വിമര്‍ശനം കടുപ്പിച്ച് ചൈന രംഗത്തെത്തിയത്.
മേഖലയില്‍ ഇന്ത്യ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും ചൈന പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പ്രധാന കാരണം അതിര്‍ത്തിയില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു. സംഘര്‍ഷം മൂർച്ഛിക്കാതിരിക്കാനുള്ള നടപടി ഇരുവിഭാഗങ്ങളുടെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ലിജിയാന്‍ ആവശ്യപ്പെട്ടു. ലഡാക്കിനെ അംഗീകരിക്കില്ലെന്നത് ചൈനയുടെ ഉറച്ച നിലപാടാണെന്ന് ലിജിയാന്‍ പറഞ്ഞു.
അതിര്‍ത്തിയില്‍ 44 പാലങ്ങള്‍ ഉദ്ഘാടനം ചെയ്തതോടെ ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ അതിവേഗമാകുമെന്നതാണ് ചൈനയെ പ്രകോപിപ്പിച്ചത്.
English Summary: China doesn't recognize Ladakh and Arunachal Pradesh: Chinese Ministry of Foreign Affairs