മഹാകവി അക്കിത്തത്തിന് വിട ചൊല്ലി സാംസ്കാരിക കേരളം
Mail This Article
×
തൃശൂർ∙ ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് കേരളത്തിന്റെ വിട. ആചാരവെടിക്ക് പകരം ബ്യൂഗിൾ വായിച്ച് ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചത്. കുമരനെല്ലൂരിലെ അമേറ്റിക്കരയിലെ ‘ദേവായന’ത്തിൽ ഭാര്യ ശ്രീദേവി അന്തർജനം അന്ത്യവിശ്രം കൊള്ളുന്നതിന് അടുത്തായിട്ടാണ് അക്കിത്തത്തിനും ചിതയൊരുക്കിയത്.
കേരള സാഹിത്യ അക്കാദമിയിലും വീട്ടിലും പൊതു ദർശനത്തിനു വച്ചു. രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു.
English Summary: Akkitham Achuthan Namboothiri Funeral
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.