ADVERTISEMENT

കൊല്ലം∙ ഉത്രവധക്കേസ് അന്വേഷണസംഘത്തിനു പൊലീസ് മേധാവിയുടെ അഭിനന്ദനവും സമ്മാനവും. റൂറൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അംഗീകാരം. പാരിതോഷികമായി ലഭിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

അഞ്ചൽ ഏറം സ്വദേശിനിയായ ഉത്രയെ മേയ് ഏഴിനാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉത്രയുടെ മരണ ശേഷം ഭർത്താവ് സൂരജിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ കുടുംബം സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അഞ്ചൽ പൊലീസിനെ സമീപിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. റൂറൽ എസ്.പി ഹരിശങ്കറിനെ നേരിൽ കണ്ട് പരാതി നൽകി.

അന്വേഷണത്തിനു ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.അശോകന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചു. ദൃക്സാക്ഷികളില്ലാത്ത കൊലപാതകമായിനാൽ ശാസ്ത്രീയ തെളിവുകൾ മാത്രമായിരുന്നു ഉദ്യോഗസ്ഥർക്ക് ആശ്രയം. പ്രതികളെ പിടി കൂടിയതിനു മാത്രമല്ല അതിവേഗത്തിൽ കുറ്റപത്രം സമർപ്പിച്ചതിനും ഇരുപത്തിമൂന്നംഗ അന്വേഷണ സംഘത്തെ ഡിജിപി പ്രത്യേകം അഭിനന്ദിച്ചു.

വധക്കേസിന്റെ വിചാരണ കൊല്ലം അഡീഷനൽ ജില്ലാ സെഷൻസ് കോടതിയിൽ ഉടൻ ആരംഭിക്കും.കേസിൽ സൂരജ് മാത്രമാണ് പ്രതി. ഇയാളുടെ കുടുംബാംഗങ്ങൾ പ്രതിയായിട്ടുള്ള ഗാർഹിക പീഡന കേസിന്റെ കുറ്റപത്രവും തയാറായിട്ടുണ്ട്. ഈ കേസിൽ അറസ്റ്റിലായ സൂരജിന്റെ അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

English Summary: Uthra murder case: Gift to the investigation team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com