ബിഹാറിൽ എൻഡിഎ ഭരണം തുടരുമെന്ന് സർവേ; നിതീഷിന്റെ ജനപ്രീതിയിൽ ഇടിവ്
Mail This Article
×
പട്ന ∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ ഭരണം നിലനിർത്തുമെന്ന് ഇന്ത്യ ടുഡെ ടിവി ചാനലിന്റെ അഭിപ്രായ സർവേ. നിയമസഭയിലെ 243 സീറ്റുകളിൽ എൻഡിഎ 133–143, മഹാസഖ്യം 88–98, എൽജെപി 2–6, മറ്റുള്ളവർ 6–10 സീറ്റുകൾ വീതം നേടുമെന്നാണു സർവേഫലം.
എൻഡിഎയ്ക്ക് 38%, മഹാസഖ്യം 32%, ഉപേന്ദ്ര കുശ്‍വാഹയുടെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണി 7%, എൽജെപി 6% എന്നിങ്ങനെയാണു വോട്ടുവിഹിതം. നിതീഷ് കുമാറിന്റെ ജനപ്രീതിയിൽ ഇടിവുണ്ടായെങ്കിലും അദ്ദേഹം തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുന്നിലുള്ളത്. നിതീഷ് കുമാറിന് 31%, ആർജെഡി നേതാവ് തേജസ്വി യാദവിനു 27% എന്നിങ്ങനെയാണു സർവേയിൽ പിന്തുണ ലഭിച്ചത്.
English Summary :Lokniti-CSDS Bihar Opinion Poll: NDA likely to win majority, margin narrow
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.